പാലപ്പിള്ളി: ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് കന്നാറ്റുപാടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക ബാസ്‌കറ്റ് ബാൾ കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജയന്തി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദാലി കുയിലൻതൊടി അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ രാജ്കുമാർ, ഷീല എന്നിവർ പ്രസംഗിച്ചു.