തൃശൂർ:സർക്കാരിന്റെ ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് ശിവശങ്കർ പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നതെന്ന് അനിൽ അക്കര എം.എൽ.എ ആരോപിച്ചു. സെൻട്രൽ പി.ഡബ്ലിയു.ഡിയുടെ നിരക്ക് അവഗണിച്ച് മാർക്കറ്റ് നിരക്കിലാണ് കരാർ ഉറപ്പിച്ചത്.
പെന്നാർ ഇൻഡസ്ട്രീസിൽ നിന്ന് ഇ.ഡി വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തി. 2019 ജൂലായ് 11നും അഞ്ചിനുമാണ് സർക്കാർ ഉത്തരവിറക്കിയത്. 500 കോടിയുടെ അനുമതിയും നൽകി. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ്, അഹമ്മദാബാദിലെ മിത്സുബിഷി ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ് കരാർ ഉറപ്പിച്ചത്. കമ്പനികളിൽ നിന്ന് 20 ശതമാനം കമ്മിഷനും ഉറപ്പിച്ചു.100 കോടി കമ്മിഷനിൽ ആദ്യ ഗഡുവായ 30 കോടി വിദേശത്ത് വച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറി. ഇതിന്റെ തെളിവുണ്ടെന്നും അവയെല്ലാം അന്വേഷണ ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും അനിൽ അക്കര പറഞ്ഞു.