anil

തൃ​ശൂ​ർ​:​സ​ർ​ക്കാ​രി​ന്റെ​ ​ലൈ​ഫ് ​പ​ദ്ധ​തി​ ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​ പ്രീ​ ​ഫാ​ബ് ​ടെ​ക്‌​നോ​ള​ജി​ ​കൊ​ണ്ടു​വ​ന്ന​തെ​ന്ന് ​അ​നി​ൽ​ ​അ​ക്ക​ര​ ​എം.​എ​ൽ.​എ​ ​ആ​രോ​പി​ച്ചു.​ ​സെ​ൻ​ട്ര​ൽ​ ​പി.​ഡ​ബ്ലി​യു.​ഡി​യു​ടെ​ ​നി​ര​ക്ക് ​അ​വ​ഗ​ണി​ച്ച് ​മാ​ർ​ക്ക​റ്റ് ​നി​ര​ക്കി​ലാ​ണ് ​ക​രാ​ർ​ ​ഉ​റ​പ്പി​ച്ച​ത്.
പെ​ന്നാ​ർ​ ​ഇ​ൻ​ഡ​സ്‌​ട്രീ​സി​ൽ​ ​നി​ന്ന് ​ഇ.​ഡി​ ​വി​ല​പ്പെ​ട്ട​ ​രേ​ഖ​ക​ളും​ ​തെ​ളി​വു​ക​ളും​ ​ക​ണ്ടെ​ത്തി. 2019​ ​ജൂ​ലാ​യ് 11​നും​ ​അ​ഞ്ചി​നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ 500​ ​കോ​ടി​യു​ടെ​ ​അ​നു​മ​തി​യും​ ​ന​ൽ​കി.​ ​ ഹൈ​ദ​രാ​ബാ​ദി​ലെ​ ​പെ​ന്നാ​ർ​ ​ഇ​ൻ​ഡ​സ്ട്രീ​സ്,​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​മി​ത്‌​സു​ബി​ഷി​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​എ​ന്നി​വ​‌​യ്‌​ക്കാ​ണ് ​ക​രാ​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​ക​മ്പ​നി​ക​ളി​ൽ​ ​നി​ന്ന് 20​ ​ശ​ത​മാ​നം​ ​ക​മ്മി​ഷ​നും​ ​ഉ​റ​പ്പി​ച്ചു.100​ ​കോ​ടി​ ​ക​മ്മി​ഷ​നി​ൽ​ ​ആ​ദ്യ​ ​ഗ​ഡു​വാ​യ​ 30​ ​കോ​ടി​ ​വി​ദേ​ശ​ത്ത് ​വ​ച്ച് ​ശി​വ​ശ​ങ്ക​റി​നും​ ​സ്വ​പ്ന​‌​യ്‌​ക്കും​ ​കൈ​മാ​റി.​ ​ഇ​തി​ന്റെ​ ​തെ​ളി​വു​ണ്ടെ​ന്നും​ ​അ​വ​യെ​ല്ലാം​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യെ​ ​ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​നി​ൽ അക്കര​ ​പ​റ​ഞ്ഞു.