ചാവക്കാട്: ചേറ്റുവ മുതൽ ചാവക്കാട് വരെയുള്ള ദേശീയപാതയിൽ ദിനംപ്രതി കുഴികളുടെ എണ്ണം വർദ്ധിക്കുകയും ഉള്ള കുഴികൾ വലുതായി വരുന്നതും യാത്രാക്ലേശം സൃഷ്ടിക്കുന്നു. ഈ വലിയ കുഴികളിൽ കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വണ്ടികൾ വീണുണ്ടാകുന്ന ഉയർന്ന ശബ്ദം രാത്രി കാലങ്ങൽ പാതയോരത്തെ വീടുകളിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഇരുചക്ര വാഹനക്കാർ കുഴികളിൽ വീണ് ആശുപത്രിയിൽ ചികിത്സ തേടുന്നതും പതിവാണ്. ചേറ്റുവയിൽ ഇറക്കിയിട്ടിരിക്കുന്ന വേസ്റ്റ് മണൽ താല്കാലികമായി കുഴികളിൽ നിറച്ച് യാത്രക്കാരുടെ ദുരിതം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.