food
കൊരട്ടിയിലെ പാഥേയത്തിലേക്ക് എൽ.എഫ് സ്കൂളിലെ വിദ്യാർത്ഥികൾ ഭക്ഷണപ്പൊതികൾ നൽകുന്നു

ചാലക്കുടി: കൊരട്ടിയിലെ പാഥേയത്തിൽ ഭക്ഷണപ്പൊതികൾ നിക്ഷേപിച്ച് വിദ്യാർത്ഥികൾ. എൽ.എഫ്.സി.ജി.എച്ച് സ്‌കൂളിലെ വിദ്യാർത്ഥികളാണ് 70 പൊതി ഭക്ഷണം ബൂത്തുകളിൽ എത്തിച്ചത്. കൊരട്ടി എസ്.ഐ: സി.ഒ. ജോഷി പൊതികൾ സ്വീകരിച്ചു. പിങ്ക് പൊലീസിലെ ഷൈലജ, പി.ടി.എ പ്രസിഡൻ്റുമാരായ എം.കെ. സുനിൽ, ജോർജ് ഐനിക്കൽ എന്നിവർ സംസാരിച്ചു. പാഥേയം അണിയറ പ്രവർത്തകരായ കെ.സി. ഷൈജു, ഇ.എ. സത്യദാസ്, ജയേഷ്, സുന്ദരൻ തുടങ്ങിയവർ സംബന്ധിച്ചു.