തൃശൂർ : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും മുൻ എം.എൽ.എയുമായ എ.എം പരമന്റെ സ്മരണയ്ക്കായി നടത്തറ പഞ്ചായത്തിൽ കെട്ടിടം ഒരുങ്ങുന്നു. ഗവ. ചീഫ് വിപ്പ് കെ. രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി ചെലവഴിച്ച് നടത്തറ കമ്മ്യൂണിറ്റി ഹാളിനാണ് എ.എം പരമന്റെ പേര് നൽകുന്നത്.

നിലവിലുള്ള കമ്മ്യൂണിറ്റി ഹാളിനോട് ചേർന്നുള്ള കോമ്പൗണ്ടിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം ഒരുങ്ങുന്നത്. കെട്ടിടത്തിന് എ.എം പരമന്റെ പേര് നൽകാൻ പ്രസിഡൻ്റ് അഡ്വ. പി.ആർ രജിത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തീരുമാനമെടുത്തത്. കെട്ടിടത്തിന്റെ എഗ്രിമെന്റ് പൂർത്തീകരിച്ച് നിർമ്മാണോദ്ഘാടനം ചീഫ് വിപ്പ് കെ. രാജൻ നിർവഹിച്ചിരുന്നു. ഈ മാസം നിർമ്മാണം ആരംഭിക്കും.