obc
മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 48-ാമത് ചരമവാർഷികദിനത്തിൽ അനുസ്മരണ സമ്മേളനം കെ.പി.സി.സി. ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ജിതേഷ് ബലറാം ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പിന്നാക്കക്കാരുടെ വോട്ട് വാങ്ങി ജയിച്ചശേഷം അവർക്ക് സാമാന്യഅവകാശം പോലും നൽകാതെ ഭരണഘടനാ സംരക്ഷണം പോലും അപകടത്തിലാക്കി എല്ലാമുന്നണികളും വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ജിതേഷ് ബലറാം പറഞ്ഞു.

മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ 48ാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിതേഷ് . അയ്യന്തോൾ ബ്ലോക്ക് ചെയർമാൻ എം.എസ് രാജറാം അദ്ധ്യക്ഷത വഹിച്ചു. രഞ്ചിനി ഉണ്ണികൃഷ്ണൻ, രവി കുളമ്പ്രത്, രാമചന്ദ്രൻ കളരിക്കൽ, പ്രദീപ്, ജയപ്രകാശ്, രാമചന്ദ്രൻ എം.എസ് എന്നിവർ സംസാരിച്ചു.