തൃശൂർ : 423 പേർ രോഗമുക്തരായപ്പോൾ 864 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,109 ആണ്. തൃശൂർ സ്വദേശികളായ 101 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 45,832 ആണ്. 35,376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 840 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. 7 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 11 പേർക്കും, രോഗ ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 68 പുരുഷന്മാരും 53 സ്ത്രീകളും പത്ത് വയസിനു താഴെ 31 ആൺകുട്ടികളും 32 പെൺകുട്ടികളുമുണ്ട്.
കൊവിഡ് ഇതുവരെ
ആർ. ശങ്കർ അനുസ്മരണ സമ്മേളനം
തൃശൂർ: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 48 ാം ചരമവാർഷികം ഡി.സി.സിയിൽ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ടി.വി ചന്ദ്രമോഹൻ, കെ.പി.സി.സി ഭാരവാഹികളായ സുനിൽ അന്തിക്കാട്, ജോസഫ് ടാജറ്റ്, കെ.പി.സി.സി. ഒ.ബി.സി സംസ്ഥാന ഭാരവാഹികളായ സതീഷ് വിമലൻ, ജിതേഷ് ബലറാം, എൻ. എസ് സരസൻ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ മോഹൻ, സിജോ കടവിൽ, അനിൽ പൊറ്റേക്കാട്ട്, രാജാറാം, നന്ദകുമാർ, പി. എസ് രമ്യ, ഹനീഫ അടാട്ട്, കെ.എസ് മുസ്തഫ, സുമീഷ് ചേലക്കര എന്നിവർ പ്രസംഗിച്ചു.