ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ. കെ.വി മോഹനകൃഷ്ണനെ സർക്കാർ നിയമിച്ചു. എൻ.സി.പിയുടെ പ്രതിനിധിയാണ്. പുതിയ ഭരണസമിതി നിലവില്‍ വന്നിട്ട് പത്തുമാസം ആകാനിരിക്കേയാണ് എൻ.സി. പി പ്രതിനിധിക്കായി മാറ്റിവെച്ചിരുന്ന ഒഴിവ് നികത്തുന്നത്.
എൻ.സി.പി സംസ്ഥാന കമ്മറ്റിയംഗമാണ്. ദേവസ്വം ഭരണസമിതിയംഗമായി സംസ്ഥാന നേതാക്കളായ പലരെയും നേരത്തെ എന്‍.സി.പി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ, എതിര്‍പ്പുമൂലം നടന്നില്ല. എന്‍.സി.പി മുന്നോട്ടുവെച്ചിരുന്ന പേര് സി.പി.എം അംഗീകരിച്ചതുമില്ല. ഇതേത്തുടര്‍ന്നായിരുന്നു നിയമനം നീണ്ടത്. കെ.വി മോഹനകൃഷ്ണനെ സംസ്ഥാന കമ്മിറ്റി ഏകാഭിപ്രായത്തോടെയാണ് നിയോഗിച്ചത്. തൃശൂരിലെ അറിയപ്പെടുന്ന അഭിഭാഷകനായ ഇദ്ദേഹം ഗുരുവായൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറാണ്. വികസന സമിതിയുടെ ചെയര്‍മാനുമാണ്.
വിജ്ഞാപനത്തിലെ അക്ഷരത്തെറ്റ് :
ചുമതലയേൽക്കൽ വൈകും
ഗുരുവായൂർ: ഗസറ്റ് വിജ്ഞാപനത്തിലെ അക്ഷര തെറ്റ് ദേവസ്വം ഭരണ സമിതിയിലെ പുതിയ അംഗത്തിന്റെ ചുമതലയേൽക്കൽ വൈകിപ്പിക്കും. ഭരണ സമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത അഡ്വ. കെ.വി. മോഹനകൃഷ്ണന്റെ ഇനിഷ്യലും തപാൽ ഓഫിസുമാണ് ഗസറ്റിൽ തെറ്റായി പ്രസിദ്ധീകരിച്ചത്. ഇനിഷ്യൽ കെ.വി യ്ക്ക് പകരം 'പി.കെ.' എന്നും പോസ്റ്റ് ഓഫിസ് തൈക്കാടിന് പകരം നൈക്കാട് എന്നുമാണ് വിജ്ഞാപനത്തിലുള്ളത്. ഗസറ്റിലെ തെറ്റ് തിരുത്തൽ നടത്തിയാലുടൻ മോഹനകൃഷ്ണന് ഭരണ സമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.