ചേലക്കര: ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ നൽകിയ അക്ഷയകേരള പുരസ്‌കാരം ലഭിക്കാൻ പ്രയത്‌നിച്ച കുത്താമ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ തിരുവില്വാമല പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. കുത്താമ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ മധു ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി ആരോഗ്യ പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു വിജയകുമാർ, മെമ്പർമാരായ സ്മിത പ്രേംപ്രകാശ്, ലക്ഷ്മണൻ കുത്താമ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ രചന, ഹെൽത്ത് ഇൻസ്പപക്ടർ ഫയസ്, എൽ.എച്ച്.ഐ പ്രേമജ തുടങ്ങിയവർ പങ്കെടുത്തു.