തളിക്കുളം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തി വീണ്ടും ഡി.വൈ.എഫ്.ഐ മാതൃകയായി. ചികിത്സയിലിരിക്കെ മരണപ്പെട്ട വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വെള്ളാനി വീട്ടിൽ രാജുവിന്റെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ വാടാനപ്പിള്ളി മേഖലാ പ്രവർത്തകർ സംസ്കരിച്ചത്. മേഖലാ സെക്രട്ടറി നിലേഷ്, എസ്.എഫ്.ഐ നാട്ടിക ഏരിയ സെക്രട്ടറി നബീൽ, പ്രവർത്തകരായ ഹരി ചെമ്പകശ്ശേരി, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് വാടാനപ്പിള്ളി പൊതുശ്മശാനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചത്.