കാഞ്ഞാണി: തല ചായ്ക്കാൻ ഒരിടമില്ലാതെ കടത്തിണ്ണകളിൽ അന്തിയുറങ്ങുകയും തെരുവ് വെളിച്ചത്തിൽ പഠനം നടത്തുകയും ചെയ്തിരുന്ന മണലൂർ പഞ്ചായത്ത് 12-ാം വാർഡിലെ വൈശാഖിനും അമ്മ രാജേശ്വരിക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിനായി വഴിതെളിച്ച കേരളകൗമുദി റിപ്പോട്ടർ സജീവൻ കാരമുക്കിനെ മിഷൻ ട്വന്റി 30 മണലൂർ ജനകീയ കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോലാട്ട്, ജനറൽ സെക്രട്ടറി നീതു സഗീഷ്കുമാർ എന്നിവർ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, രക്ഷാധികാരി ഡോ. ഉണ്ണിക്കൃഷ്ണൻ ചിറയത്ത് മെമെന്റോ സമ്മാനിക്കുകയും ചെയ്തു.