ചാലക്കുടി: വീണ്ടും തുമ്പൂർമുഴി കാനാലിൽ കാറ് വീണു. ആർക്കും പരിക്കില്ല. തിരുപ്പൂരിൽ നിന്നുള്ള ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് വീണത്. ആറടിയോളം വെള്ളമുണ്ടായിരുന്ന കനാലിലൂടെ ഒഴുകിയ കാറിനെ പ്രദേശവാസികൾ തടഞ്ഞു നിറുത്തി, യാത്രക്കാരെ കരയ്ക്കു കയറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ രക്ഷക്കെയ്ത്തിയ അക്കിനോസിന്റെ മകൻ സെബിയാണ് ഇന്നലെയും യാത്രക്കാരെ പുറത്തിറക്കാൻ മുന്നിലുണ്ടായത്. മറ്റു രണ്ടുവിനോദ സഞ്ചാരികളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. തിരുപ്പൂരിലെ അസദുള്ളയും കുടുംബവും അതിരപ്പിള്ളിയിലേയ്ക്ക് പോയതായിരുന്നു. എസ്.ഐ പി.ഡി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന ഈ ഭാഗത്ത് പൊലീസ് താത്കാലിക ബാരിക്കേഡും സ്ഥാപിച്ചു.