avathar
അവതാര്‍ സ്വർണ നിക്ഷേപ തട്ടിപ്പ്

ചാവക്കാട്: അവതാർ ഗോൾ ആൻഡ് ഡയമണ്ട്‌സിന്റെ വിവിധ സ്ഥാപനങ്ങളിൽ കോടിക്കണക്കിന് രൂപയുടെ പണവും സ്വർണവും നിക്ഷേപിച്ച് തട്ടിപ്പിനിരയായത് വിവിധ ജില്ലകളിൽ നിന്നായി നിരവധി പേർ.

തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി സ്ത്രീകളുൾപ്പെടെ തട്ടിപ്പിനിരയായ 250ലേറെ നിക്ഷേപകർ വർഷങ്ങൾക്കുമുമ്പ് ചാവക്കാട്ടെത്തി സമരം നടത്തിയിരുന്നു. സ്വർണവും പണവുമായി ആകെ 150 കോടിയോളം രൂപ നിക്ഷേപകരിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സമരത്തിൽ പങ്കെടുത്തവരുടെ മാത്രം നിക്ഷേപം 100 കോടി രൂപയോളം ഉണ്ടായിരുന്നു. ലക്ഷം രൂപ നിഷേപിക്കുന്നവർക്ക് 10 മുതൽ 12 വരെ ശതമാനം ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. സ്ഥാപനങ്ങൾ പൂട്ടി മുങ്ങുന്നതിന് മുമ്പ് സ്വർണ്ണം വിറ്റവർക്ക് ഒരു മാസത്തെ അവധി പറഞ്ഞ് പണം നൽകാതെയും തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്. വലിയ തുകയാണ് പലർക്കും നഷ്ടമായിട്ടുള്ളത്.

2015 സെപ്തംബർ മുതലാണ് നിക്ഷേപകർക്ക് തുക തിരിച്ചു നൽകാതെ നീട്ടിക്കൊണ്ടു പോവാൻ തുടങ്ങിയത്. തുക തിരിച്ചു നൽകാൻ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുയർന്നിരുന്നു.