തൃശൂർ : സ്ഥാനാർത്ഥികളുടെ ചിത്രം തെളിയുമ്പോൾ ഏറെ പ്രതീക്ഷകളാണ് മുന്നണികൾക്ക്. കൊവിഡിലും നിലവിലെ രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രമാണ് മുന്നണികൾ മെനയുന്നത്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും പ്രതീക്ഷയിലാണ്. കോർപറേഷനിലടക്കം തങ്ങളുടെ സ്വാധീനം ശക്തമാക്കുമെന്ന് അവർ വ്യക്തമാക്കുന്നു. ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ സ്വാധീനവും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
25 പഞ്ചായത്തുകളിലെങ്കിലും ഭരണമെന്ന ലക്ഷ്യമാണ് അവരുയർത്തുന്നത്. കഴിഞ്ഞ രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയാൽ പത്തോളം പഞ്ചയാത്തുകളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ബി.ജെ.പിക്കായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതമാണ് പ്രതീക്ഷ പകരുന്നത്. അന്ന് 18 ഓളം പഞ്ചായത്തുകളിൽ എൽ.ഡി.എഫിനേയും യു.ഡി.എഫിനെയും പിന്തള്ളി മുന്നിലെത്തിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 142 ജനപ്രതിനിധികളാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. 400 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. പലയിടത്തും നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. നിലവിൽ അവിണിശേരി പഞ്ചായത്ത് മാത്രമാണ് ഭരിക്കുന്നത്. വരന്തരപ്പിള്ളി, മറ്റത്തൂർ, പറപ്പൂക്കര, എടവിലങ്ങ്, ചേർപ്പ്, വല്ലച്ചിറ, നാട്ടിക, പാഞ്ഞാൾ തുടങ്ങിയ പഞ്ചായത്തുകളിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് കരുതുന്നത്.
നഗരസഭകളിൽ കൊടുങ്ങല്ലൂരും കുന്നംകുളവുമാണ് പ്രതീക്ഷയുള്ളത്. കൊടുങ്ങല്ലൂരിൽ പ്രധാന പ്രതിപക്ഷമാണ്. തൃശൂർ കോർപറേഷനിൽ 2010 ൽ രണ്ട് സീറ്റ് ഉണ്ടായിരുന്നത് കഴിഞ്ഞ തവണ ആറായി ഉയർത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ പരിധിയിൽ യു.ഡി.എഫിന് പിന്നിൽ ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. പല ഡിവിഷനുകളിലും ഒന്നാം സ്ഥാനത്തെത്താനായി. ഇതിനോടകം ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.
ബി.ജെ.പിക്ക് കിട്ടിയ സീറ്റുകളുടെ എണ്ണം