കൊടുങ്ങല്ലൂർ: എ.കെ.പി.എ കൊടുങ്ങല്ലൂർ മേഖല ടൗൺ യൂണിറ്റ് പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറി. പുതിയ യൂണിറ്റ് പ്രസിഡന്റ് ഗിരി ഗോപാലിന് നിലവിലെ പ്രസിഡന്റ് വിനു അർച്ചന ലെഡ്ജർ ബുക്ക് നൽകി അധികാര കൈമാറ്റം നടത്തി. വിനു അർച്ചന അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി നജീബ് അലി, മധു ലയചിത്ര, സുരേഷ് കണ്ണൻ, രഞ്ജിത്ത്, മുരളി മേനോൻ എന്നിവർ സംസാരിച്ചു. മേഖല സമ്മേളന പ്രതിനിധിയായി സുരേഷ് കണ്ണനെ തെരഞ്ഞെടുത്തു.