ചേർപ്പ്: വല്ലച്ചിറ മണ്ഡലത്തിൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചവർ പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് പി. രാമൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി
ഡി.സി.സി സെക്രട്ടറി കല്ലൂർ ബാബു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ. രവീന്ദ്രനാഥൻ, സിജോ എടപ്പള്ളി, സി. മുരാരി, എൻ.വി. ജയരാജ്, എൻ.ടി. രമേഷ്, പി.എസ്. പിന്റോ എന്നിവർ പ്രസംഗിച്ചു.