ചാവക്കാട്: പുന്നയൂർ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗിന് വൻ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും പഞ്ചായത്തിലെത്തിയത്. ഇതുമൂലം മറ്റ് ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തിയവർക്ക് കാര്യങ്ങൾ നടക്കാതെ തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു. ജീവനക്കാരുടെ അഭാവവും സമയതടസം നേരിടുന്നതിന് കാരണമായി. 12ന് മുൻപേ ഇരുന്നൂറോളം നമ്പറുകളാണ് നൽകിയിരുന്നത്. ഹിയറിംഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രധാന കവാടത്തിന് മുമ്പിലിരുന്നതും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു.