പുന്നയൂർക്കുളം: പഞ്ചായത്തിൽ യു.ഡി.എഫിന് പ്രതിസന്ധി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷററും ജില്ലാ കൗൺസിലറും മുൻ പഞ്ചായത്ത് മെമ്പറുമായ വി.കെ. യൂസഫ് മുസ്‌ലിം ലീഗ് വിട്ട് സി.പി.എമ്മിൽ ചേർന്നു. ലീഗിന്റെ പ്രാദേശിക നേതാക്കളിൽ നിന്നുള്ള അവഗണനയാണ് ലീഗ് വിടാൻ ഇടയാക്കിയതെന്ന് വി.കെ. യൂസഫ് പറഞ്ഞു.