വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ കെയർ ചാരിറ്റബിൾ ട്രസ്റ്റ് കൊവിഡ് പ്രതിരോധം മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊവിഡ് പൊസിറ്റീവ് ആയവരുടെ കുടുംബങ്ങൾക്ക് പതിനാല് ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ വീടുകളിൽ നേരിട്ടെത്തിച്ച് നൽകുന്ന പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. ഉദ്ഘാടനവും ഫ്ളാഗ് ഒഫ് കർമ്മവും കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.വി അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എ സീബു പദ്ധതി വിശദീകരണം നടത്തി. കെ.പി.ആർ പ്രദീപൻ, സി.കെ ജയരാമൻ, പ്രേമചന്ദ്രൻ പുത്തൂർ, മംഗളാനന്ദൻ,​ ജോൺ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. 22 അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ രണ്ട് ഘട്ടങ്ങളിലായി 250 ഓളം പേർക്ക് നേരത്തെ വിതരണം ചെയ്തിരുന്നു.