ഗുരുവായൂർ: കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികളെയും മറ്റു അസംഘടിത തൊഴിലാളികൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധികളിലെ അംഗങ്ങളെയും ഇ.എസ്.ഐയുടെ പരിധിയിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറിയും ഇഎസ്‌ഐ കേന്ദ്ര നയരൂപീകരണ സമിതി അംഗവുമായ വി. രാധാകൃഷ്ണൻ. ഗുരുവായൂരിൽ ബി.എം.എസ് മേഖലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ വൈസ് പ്രസിഡന്റ് കെ.വി. ശ്രീനിവാസൻ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സേതു തിരുവെങ്കിടം, മേഖലാ സെക്രട്ടറി വി.കെ. സുരേഷ്ബാബു, വി.എസ്. പ്രകാശൻ, ബജിത ഷിബു എന്നിവർ പ്രസംഗിച്ചു. കെ.എസ്. ഭരതൻ, കെ.കെ. സൂരജ് എന്നിവർ സംസാരിച്ചു.
ബി.എം.എസ് ഗുരുവായൂർ മേഖലാ പുതിയ ഭാരവാഹികളായി പി.കെ. അറുമുഖൻ (പ്രസിഡന്റ്), പി.എം. രവീന്ദ്രൻ, കെ.എ. ശശി, ബജിത ഷിബു, കെ.വി. തോമസ് (വൈസ് പ്രസിഡന്റുമാർ), വി.എസ്. പ്രകാശൻ (സെക്രട്ടറി), കെ.എസ്. സന്തോഷ്, രമേഷ് കോട്ടപ്പടി, എം.കെ. ജാനകി, ഷീജ പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ), വി.കെ. സുരേഷ് ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.