തൃശൂർ: കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും തൃശൂർ കോർപറേഷൻ ഭരണം നേടിയെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ, തലനാരിഴയ്ക്ക് കൈവിട്ടു പോയ ഭരണം തിരിച്ചുപിടിക്കാൻ ഗ്രൂപ്പുകൾക്ക് അതീതമായി കൈകോർക്കുകയാണ് കോൺഗ്രസും യു.ഡി.എഫും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോർപറേഷൻ പരിധിയിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. വിമതനെയും സ്വതന്ത്രന്മാരെയും കൂട്ടുപിടിച്ചാണ് എൽ.ഡി.എഫ് ഭരണം പൂർത്തിയാക്കിയത്. നിലവിൽ സി.പി.എമ്മിലെ അജിത ജയരാജൻ മേയറും കോൺഗ്രസ് വിമതനായ പി. റാഫി ജോസ് ഡെപ്യൂട്ടി മേയറുമാണ്. പ്രതിപക്ഷ നേതാവായിരുന്ന അഡ്വ. എം.കെ. മുകുന്ദൻ ഒരു മാസം മുമ്പ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത് യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയതിനെ തുടർന്നാണ് പാർട്ടി വിട്ടത്. ഗ്രൂപ്പ് തർക്കം ഒഴിഞ്ഞതും ഭരണവിരുദ്ധ തരംഗവും സാഹചര്യം അനുകൂലമാക്കുമെന്ന് യു.ഡി.എഫും കരുതുന്നു.
രാഷ്ട്രീയ സ്ഥിതി
വികസനം യാഥാർത്ഥ്യമാക്കി എന്ന ആത്മവിശ്വാസമാണ് ഇടതുമുന്നണിക്ക്. മൂന്ന് എം.പിമാരും ഒരു എം.എൽ.എയും മുന്നണിയെ നയിക്കുന്നുവെന്നതാണ് യു.ഡി.എഫിന്റെ ആശ്വാസം. ആറ് ബി.ജെ.പി കൗൺസിലർമാർ മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നതാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.
മേയർ: രാജനോ, ഷാജനോ ?
വനിതാ സംവരണമായിരുന്ന മേയർ പദവി ഇനി ജനറലായിരിക്കും. യു.ഡി.എഫിൽ പ്രതിപക്ഷ നേതാവും കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാവുമായ രാജൻ ജെ. പല്ലന്റെയും എൽ.ഡി.എഫിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഷാജന്റെയും പേരുകളാണ് ഉയർത്തിക്കാട്ടുന്നത്. മേയറായി ആദ്യ മൂന്നുവർഷം സി.പി.എമ്മിലെ അജിത ജയരാജൻ. തുടർന്ന് ഒരു വർഷവും ഒന്നരമാസവും സി.പി.ഐയിലെ അജിത വിജയൻ. വീണ്ടും അജിത ജയരാജൻ. ഇങ്ങനെയാണ് ഈ അഞ്ചു വർഷം ഭരണം പങ്കിട്ടത്. മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥികളുടെ ചിത്രം പൂർത്തിയായിക്കഴിഞ്ഞു. കോർപറേഷനിൽ മൊത്തം 211 ബൂത്തുകളാണുളളത്. രണ്ടരലക്ഷത്തോളം വോട്ടർമാരുണ്ട്.
കക്ഷിനില
ചർച്ചാവിഷയങ്ങൾ
പ്രതിപക്ഷ വാദം
ഭരണപക്ഷം