തൃശൂർ: ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാകുകയും ചെയ്‌തോടെ മുന്നണികൾ ഇനി തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക്. പ്രചാരണായുധങ്ങളുടെ മൂർച്ച കൂട്ടിയും പോസ്റ്ററുകളും കൊടികളും തോരണങ്ങളും ഒരുക്കിയും പ്രവർത്തകരെ സജ്ജരാക്കിയും യോഗങ്ങൾ ചേർന്നും നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കൊവിഡ് വ്യാപനത്തിനിടയിലും മാനദണ്ഡങ്ങൾ പാലിച്ചുളള പ്രചാരണമാകുമെന്ന് നേതാക്കൾ ഉറപ്പുനൽകുന്നുണ്ടെങ്കിലും കൊവിഡിനെ മറന്നുള്ള ഓട്ടപ്പാച്ചിലുകളും കാണുന്നുണ്ട്.
പ്രചാരണവിഷയങ്ങൾ:
എൽ.ഡി.എഫ്:
യു.ഡി.എഫ്
എൻ.ഡി.എ
മുന്നണികൾക്കു മുന്നിലും വികസന അജൻഡ
തിരഞ്ഞെടുപ്പിന് മുന്നോടിയായ വികസന വാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്ന മുന്നണികൾക്കു മുന്നിൽ പ്രായോഗികവും പ്രസക്തവും അടിസ്ഥാനപരവുമായ ആവശ്യങ്ങൾ ഉൾപ്പെടുത്തി, തൃശൂർ നഗരത്തിന്റെ ജനപക്ഷ, സുസ്ഥിര അജണ്ട മുന്നോട്ട് വയ്ക്കുകയാണ് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനു വേണ്ടി ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ.
പ്രഥമപരിഗണന വേണ്ട വിഷയങ്ങൾ:
1) വെള്ളക്കെട്ട് ഭീഷണി ശാശ്വതമായി പരിഹരിയ്ക്കുന്നതിന് ശാസ്ത്രീയ നടപടികൾ നടപ്പാക്കണം.
2) തോടുകളും കനാലുകളും പുഴകളും വീണ്ടെടുത്ത് സുഗമമായ ജലപ്രവാഹം ഉറപ്പാക്കണം, ആധുനികജലഗതാഗതം ഏർപ്പെടുത്തണം.
3) ജൈവ - അജൈവ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.
4) പഴയ മുനിസിപ്പൽ പ്രദേശത്ത് മാത്രം ഒതുങ്ങുന്ന വൈദ്യുതിജല വിതരണാവകാശം കെ.എസ്.ഇ.ബിക്കും കെ.ഡബ്ല്യൂ.എയ്ക്കും വിട്ടുകൊടുത്ത് വികസന, പരിപാലന കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധിക്കണം.
5) കുഴലിലൂടെ പ്രകൃതിവാതകം എല്ലായിടത്തും വിതരണം ചെയ്യുന്ന 'സിറ്റി ഗ്യാസ്' പദ്ധതി നടപ്പാക്കണം.
6) നഗരത്തിലെമ്പാടും സ്വകാര്യ സമുച്ചയങ്ങളിൽ അടക്കം വൈദ്യുത വാഹനങ്ങൾക്കായി ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കണം.
7) ജനവാസ മേഖലകളിൽ ബൂത്ത് അടിസ്ഥാനത്തിൽ, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയംപര്യാപ്ത ജനസേവനകേന്ദ്രങ്ങൾ ആരംഭിക്കണം.