 
കൊടകര: ദേശീയ വനിത സ്റ്റാർട്ട് അപ്പ് ഉച്ചകോടിയോട് അനുബന്ധിച്ച് നടത്തിയ വൈ ഹാക്ക് ഹാക്കത്തോണിൽ കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിലെ ബയോ മെഡിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിനി ഈവ്‌ലിൻ ഡ്യൂരോം വിജയി. കേരള സ്റ്റാർട്ട് മിഷനും ടാറ്റാ കൺസൽട്ടൻസി സർവീസും ചേർന്നാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്.
നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഹൈലേറ്റ് എക്‌സ്ട്രാക്ടർ എന്ന സാങ്കേതിക വിദ്യയാണ് ഈവ്‌ലിൻ വികസിപ്പിച്ചത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫുട്‌ബാൾ പോലുള്ള കളികളുടെ വീഡിയോ അടിസ്ഥാനമാക്കി കളിക്കാരുടെ ചലനങ്ങളും ഭാവ വ്യത്യാസങ്ങളും അപഗ്രഥിച്ച് കളിക്കാരുടെ പ്രകടനം വിലയിരുത്താനാകും.
അവാർഡിന് പുറമെ ടി.സി.എസിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്. ആലുവ സ്വദേശി മിൽട്ടൻ ഡ്യൂരോമിന്റെയും ഐലിൻ മെൻഡസിന്റെയും മകളാണ് ഈവ്‌ലിൻ.