election

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പണം നാളെ ആരംഭിക്കാനിരിക്കെ പരമാവധി മുഴുവൻ സീറ്റുകളും പ്രഖ്യാപിച്ച് പ്രചാരണ രംഗത്തേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് രാഷ്ട്രീയ നേതൃത്വം. കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ചു വേഗത്തിലുള്ള പ്രചരണം സാധ്യമല്ല. അത് കൊണ്ട് തന്നെ സ്ഥാനാർഥി പ്രഖ്യാപനം നീട്ടി കൊണ്ട് പോകാതെ പേരുകൾക്ക് അംഗീകാരം നൽകി സ്ഥാനാർഥികൾക്ക് കൂടുതൽ സമയം നാൽകാനുള്ള നീക്കത്തിലാണ്. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് വിമതസ്വരം ഉയരുന്നത്. ബി.ജെ.പി കോർപറേഷൻ സ്ഥാനാർത്ഥികളുടെ ആദ്യലിസ്റ്റ് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ പ്രഖ്യാപിച്ചു. നിലവിലെ ആറു നാലു കൗൺസിലർമാരിൽ നാലു പേർക്കും സീറ്റ് നൽകി. തേക്കിൻക്കാട് ഡിവിഷനിൽ നിന്ന് ജയിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂർണ്ണ മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇവിടെ കോട്ടപ്പുറം കൗൺസിലറായിരുന്ന പൂർണ്ണിമ സുരേഷ് മത്സരിക്കും. ഗാന്ധി നഗറിൽ കെ.മഹേഷും പൂങ്കുന്നത്ത് ഡോ.വി.ആതിരയും മത്സരിക്കും. വിൻഷി അരുൺകുമാർ കണ്ണംകുളങ്ങരയിലും മുൻ കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി കൊക്കാലെയും എ.പ്രസാദ് അയ്യന്തോളും മത്സരിക്കും.

അവസാന സാധ്യത ലിസ്റ്റ്

സിപിഎം

സി.പി.എമ്മിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. കെ. ഷാജൻ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട, കെ. സുരേഷ് കുമാർ, അനൂപ് കരിപ്പാൽ, എം.കെ മുകുന്ദൻ

സി.പി.ഐ

അജിതാ വിജയൻ, ബീന മുരളി

കേരള കോൺഗ്രസ് (ജോസ് )

ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്


കോൺഗ്രസ്

രാജൻ പല്ലൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, സുബി ബാബു, ജയമുത്തിപീടിക, ഫ്രാൻസിസ് ചാലിശേരി, കരോളിൻ ജ്വോഷ്വ, രാമനാഥൻ


ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ചിത്രം പൂർണമായിട്ടില്ല. വൈസ് പ്രസിഡന്റ് ആയിരുന്ന കെ.പി രാധാകൃഷ്ണൻ മത്സരിക്കില്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇത്തവണയും മത്സരിച്ചേക്കും. മുൻ അംഗം പി.കെ ഡേവിസ് മാസ്റ്റർ, മഞ്ജുള അരുണൻ, വി.ഡി പ്രേം പ്രസാദ്, പി.എം അഹമ്മദ് എന്നിവരുടെ പേരുകളും അവസാനവട്ട ചർച്ചകളിലുണ്ട്. യു.ഡി.എഫിൽ ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി എന്നിവർ മത്സരിച്ചേക്കും. ഭരണം ലഭിച്ചാൽ ഇവരിൽ ഒരാളാകും പ്രസിഡന്റ്. കൂടാതെ എ ഐ ഗ്രൂപ്പുകളിൽ ശോഭാ സുബിൻ, ടി.എസ് സനീഷ് കുമാർ, സി.എം നൗഷാദ്, നൗഷാദ് കൊട്ടിലിങ്ങൽ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. ലീഗ് സ്ഥാനാർത്ഥി നിർണ്ണയം ഇന്ന് പൂർത്തിയാക്കും. രണ്ട് സീറ്റുകളിൽ യുവ നേതാക്കളായിരിക്കും വരിക. ബി.ജെ.പി ലിസ്റ്റിൽ ബിജോയ് തോമസ്, റിഷി പൽപ്പു, സർജു തൊയക്കാവ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമാദേവി എന്നിവർ ഉണ്ടായേക്കും.