annam

തൃശൂർ: തൃശൂർ കോർപറേഷൻ മുൻ കൗൺസിലർ പ്രൊഫ. അന്നം ജോൺ (67) നിര്യാതയായി. തൃശൂർ വിമല കോളേജ്, സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിൽ ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്നു. ചെമ്പുക്കാവ് സെനാന മിഷൻ റോഡിൽ വലപ്പാട്ട് കുറ്റിക്കാടൻ വീട്ടിൽ പ്രൊഫ. വി.പി. ജോൺസിന്റെ ഭാര്യയാണ്. തൃശൂർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി, മേരിവിജയം പത്രാധിപ സമിതി അംഗം, ഐക്കഫ് കോഴിക്കോട് റീജ്യണൽ വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയുമായിരുന്നു.

സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ. ചാലക്കുടി ചെട്ടിക്കുളം ചിറ്റിലപ്പിള്ളി കൊക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഫ്രാങ്ക്‌ളിൻ, അനൂപ് (എൻജിനിയർമാർ), ആൽബർട്ട് ജോൺ (കാത്തലിക് സിറിയൻ ബാങ്ക് അസി. മാനേജർ).