തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷനിലേക്കുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. 55 അംഗ കൗൺസിലിൽ 36 പേരുടെ ലിസ്റ്റാണ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ പ്രഖ്യാപിച്ചത്. നിലവിലെ കൗൺസിലിലെ ആറ് ബി.ജെ.പി അംഗങ്ങളിൽ നാലു പേർ ഇത്തവണയും മത്സരിക്കുന്നുണ്ട്.
പൂങ്കുന്നം ഡിവിഷനിൽ നിന്ന് വിജയിച്ച വി. രാവുണ്ണി കാനാട്ടുകരയിൽ മത്സരിക്കും. കോട്ടപ്പുറം ഡിവിഷൻ കൗൺസിലറായിരുന്ന പൂർണിമ സുരേഷ് തേക്കിൻക്കാട്ടേക്ക് മാറി. ഇവിടെ നിന്ന് വിജയിച്ച പാർലമെന്ററി പാർട്ടി ലീഡർ എം.എസ്. സമ്പൂർണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ചെമ്പുക്കാവിൽ നിന്ന് വിജയിച്ച കെ. മഹേഷ് ഡിവിഷൻ വനിതാ സംവരണമായതോടെ ഗാന്ധിനഗറിലേക്ക് മാറി.
കണ്ണംകുളങ്ങര ജനറൽ സീറ്റ് ആയെങ്കിലും നിലവിലെ മെബർ വിൻഷി അരുൺ കുമാർ തന്നെയാണ് വീണ്ടും മത്സരിക്കുന്നത്. ബി.ജെ.പി ജയിച്ച കുട്ടൻകുളങ്ങരയിലെ നിലവിലെ കൗൺസിലർ ജെ. ലളിതാംബിക മത്സരിക്കുന്നില്ല. ഇവിടത്തെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. മുൻ കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി കൊക്കാലെ ഡിവിഷനിലും എൻ. പ്രസാദ് അയ്യന്തോളും മത്സരിക്കും.
ഡോ. ആതിര (പൂങ്കുന്നം), എൻ.വി. രാധിക (പാട്ടുരായ്ക്കൽ), എം.എ. ബിനു (പെരിങ്ങാവ്), ഷീന പ്രകാശൻ (ചേറൂർ), പങ്കജം ബാലൻ (മുക്കാട്ടുകര), ലക്ഷ്മി അരുൺ (ചെമ്പുകാവ്), സുമിതാ സുഗേഷ് (പറവട്ടാനി), വേണുഗോപാൽ (മുല്ലക്കര), ബാബുപോൾ (കൃഷ്ണാപുരം), ജോസ് തേക്കെക്കര (കാളത്തോട്), അബിൻസ് സി. ജയിംസ് (നടത്തറ), ലിസ ബോസ് വെൽ (ചേലക്കോട്ടുകര), വിജയ ശിവദാസ് (മിഷൻ ക്വാർട്ടേഴ്‌സ്), രാജീവ് എം.ജി (വളർക്കാവ്), റിൻസി റാഫി (കുരിയച്ചിറ), ടി.എ. ബാലൻ (അഞ്ചേരി), സിന്ധു സതീഷ് (എടക്കുന്നി), സജീവ് പി.പി (തൈക്കാട്ടുശേരി), ബിനോയ് (ഒല്ലൂർ), ലിനി ബിജു (ചിയ്യാരം സൗത്ത്), മിനി സജീവ് (ചിയ്യാരം നോർത്ത്), അനുപമ ബാബു (പള്ളിക്കുളം), സതി കൃഷ്ണൻ (പൂത്തോൾ), അമിതാബ് (വടൂക്കര), പ്രദോഷ് (പനമുക്ക്), സജിനി സത്യൻ (ചേറ്റുപുഴ), എം.വി. ധർമ്മൻ (ഒളരിക്കര), സൗമ്യ സലീഷ് (എൽത്തുരുത്ത്), അനീഷ് കളപുരയ്ക്കൽ (അരണാട്ടുകര), ഭഗീരഥി ചന്ദ്രൻ (സിവിൽ സ്റ്റേഷൻ).
എൻ.ഡി.എയുടെ ഘടക കക്ഷികൾക്ക് നീക്കി വച്ചിട്ടുള്ള സീറ്റുകൾ കഴിച്ച് ബാക്കിയുള്ളവയിലെ സ്ഥാനാർത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.
-കെ.കെ. അനീഷ് കുമാർ