election

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ പറഞ്ഞു.

മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണിത്. കൊവിഡ്കാലത്ത് കാതലായ മാറ്റങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രചരണത്തിലടക്കം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി. റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം: റെജി പി. ജോസഫ്, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജ ബീഗം, അഡീഷണൽ ഡി.സി.പി: പി. വാഹിദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. ദാസൻ, ജീൻ മൂക്കൻ, സൈനുദ്ദീൻ, എം.ജി. നാരായൺ, പി.കെ. ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.