വാടാനപ്പിള്ളി: തൃത്തല്ലൂർ കമലാ നെഹ്‌റു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റും, അദ്ധ്യാപകരും, ജീവനക്കാരും ചേർന്ന് ലുലു കൊവിഡ് സെന്ററിലേക്ക് പഴവർഗങ്ങൾ കൈമാറി. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റും കൊവിഡ് സെന്റർ ഫുഡ് കമ്മിറ്റി ചെയർമാൻ കൂടിയായ ഷിജിത്ത് വടക്കുംഞ്ചേരിക്കാണ് സ്‌കൂൾ പ്രിൻസിപ്പൽ വി.എ. ബാബു, പ്രധാനാദ്ധ്യാപകൻ ദേവാനന്ദ്, മാനേജ്‌മെന്റ് പ്രതിനിധി വി.ഡി. സന്ദിപ് എന്നിവർ ചേർന്ന് പഴവർഗങ്ങൾ കൈമാറിയത്. പ്രളയകാലത്ത് സാമൂഹിക അടുക്കളയ്ക്ക് വേണ്ടി കമലാ നെഹ്‌റു സ്‌കൂൾ ചെയ്ത സേവനങ്ങളെ എല്ലാവരും മാതൃകയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.