obit-photo
അന്തോണി

പുതുക്കാട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാടൻ അന്തോണി(87) ആണ് മരിച്ചത്. കഴിഞ്ഞ 29 മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം.

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോസ്, വർഗീസ്, പരേതയായ മേരി, എൽസി, റിംസൺ, ലിയോൺ. മരുമക്കൾ: എലിസബത്ത്, എൽസാമ, വിൻസെന്റ്, ആന്റോ, മീന, ജിജി.