ചാലക്കുടി: മുനിസിപ്പൽ ഓഫീസ് വാർഡ് കൗൺസിലർ അഡ്വ.ബിജു എസ്.ചിറയത്തിന് കൊവിഡ് സ്ഥിരീകരിച്ചു. പൗവ്വർ ഹൗസ് വാർഡിലെ താമസക്കാരനാണ്. വീട്ടിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും ഇലക്ഷൻ കമ്മീഷന്റെ നിബന്ധനകൾക്ക് വിധേയമായും നാമനിർദ്ദേശ പത്രിക സമർപ്പിയ്ക്കുമെന്ന് ബിജു ചിറയത്ത് അറിയിച്ചു.