താന്ന്യം: മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സിജോ പുലിക്കോട്ടിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. സി.പി.എം എരിയ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ പതാക നൽകി സിജോയെ സ്വീകരിച്ചു.
എരിയ സെക്രട്ടറി പി.ആർ വർഗീസ്, കെ.കെ ശ്രീനിവാസൻ, എ.എസ് ദിനകരൻ എന്നിവർ സംസാരിച്ചു. കോൺഗ്രസിന്റെ വികസന വിരുദ്ധ നിലപാടിലും പ്രവർത്തകരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.