accident-death
വത്സലൻ

ഗുരുവായൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. ഇരിങ്ങപ്പുറം പരേതനായ അയ്യപ്പൻതറയിൽ കണ്ടപ്പന്റെ മകൻ വത്സലനാണ് (47) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. ഇരിങ്ങപ്പുറം മൈത്രി നഗറിന് സമീപമുള്ള വീട്ടിൽ തെങ്ങ് കയറുന്നതിനിടെയാണ് താഴെ വീണത്. നാട്ടുകാർ ചേർന്ന് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സനീഷ. മക്കൾ: സായന്ത് കൃഷ്ണ, സായന്തന.