തൃശൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കുമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് വിപിൻദാസ് കടങ്ങോട് അറിയിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് യൂണിറ്റ് തലം മുതൽ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഴിമതിയും മയക്കുമരുന്നിലും സ്വർണ്ണമാഫിയകളിലും മുങ്ങിയിരിക്കുന്ന ഭരണ- പ്രതിപക്ഷ മുന്നണികൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം. എൻ.ഡി.എ സംസ്ഥാന കമ്മിറ്റി അംഗം സജി തിരുത്തിക്കുന്നേൽ, ഉത്തരമേഖല ലീഗൽ സെൽ കൺവീനർ മധു കരിക്കോടൻ, ജില്ലാ സെക്രട്ടറി സതീഷ് വാരിക്കാട്, നിജിൻ വട്ടേക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.