covid

ഇത്രയും രോഗികൾ പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക്

തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ആശങ്ക സൃഷ്ടിച്ച് കുട്ടികളിലേക്ക് രോഗം വ്യാപിക്കുന്നു. സ്‌കൂൾ ഇല്ലെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം ഏറുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് കുട്ടികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ വീടുകളിൽ തന്നെ ചികിത്സ തേടുന്നവരിൽ നിന്നാണ് കുട്ടികളിലേക്ക് വ്യാപിക്കുന്നതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഒന്നര ആഴ്ചക്കുള്ളിൽ അറുന്നൂറിലേറെ കുട്ടികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കുട്ടികൾ പുറത്ത് പോലും പോകാതെ വീടുകളിൽ തന്നെ ഇരിപ്പാണ്. കളികളും മറ്റും വീടുകളുടെ മുറ്റത്ത് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പത്ത് വയസിന് താഴെയുള്ള കുട്ടികളിൽ തന്നെ പെൺകുട്ടികളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നവംബർ ഒന്ന് മുതൽ 11 വരെ കൊവിഡ് പോസറ്റീവ് റിപ്പോർട്ട്
ചെയ്ത പത്ത് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം


ആൺകുട്ടികൾ -----പെൺകുട്ടികൾ
നവംബർ 1 - 35 ----37
നവംബർ 2---25-----11
നവംബർ 3-----26---27
നവംബർ 4--44----42
നവംബർ-5---33---30
നവംബർ---6----39---49
നവംബർ ---7---31--32
നവംബർ 8--23--16
നവംബർ 9---12--21
നവംബർ--10--14-19
നവംബർ -11---14---39

ആകെ ----619
ആൺകുട്ടികൾ --296
പെൺകുട്ടികൾ --323