ആമ്പല്ലൂർ: കൊവിഡ് വ്യാപനം തടയാനെന്ന പേരിൽ ഏഴര മാസം മുമ്പ് അടച്ചു പുട്ടിയ അളഗപ്പ ടെക്സ്റ്റയിൽസ് തുറന്നു പ്രവർത്തിപ്പിക്കുക, തടഞ്ഞുവെച്ച ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അളഗപ്പ ടെക്സ്റ്റയിൽസ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അളഗപ്പ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി, കല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി യൂണിയൻ പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ പി. ഗോപിനാഥ്, ആന്റണി കുറ്റൂക്കാരൻ, സോമൻ മുത്രത്തിക്കരൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.