ചാവക്കാട്: പൊന്നാനി ദേശീയപാതയിൽ അകലാട് ജുമാ മസ്ജിദിനടുത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അകലാട് കല്ലുവളപ്പിൽ വീട്ടിൽ ഷറഫു(28), അകലാട് ഒറ്റയിനി ചെക്കിയംപറമ്പിൽ വീട്ടിൽ റഹീം(29), എടക്കഴിയൂർ തെരുവത്ത് വീട്ടിൽ ആഷിഖ്(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.