കയ്പമംഗലം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്കിൽ ഡോക്ടേഴ്‌സ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് മെമ്പർമാരുടെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പൊതുജന ആരോഗ്യ രംഗത്ത് പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയത്. ബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ. ബാബു അദ്ധ്യക്ഷനായി. കെ.ജി. സജീവ്, ഡോ. പി.എസ്. ബിനോയ്, സി.പി. ഉണ്ണി എന്നിവർ സംസാരിച്ചു.