തൃപ്രയാർ: യു.ഡി.എഫ് ഭരണസമിതിയുടെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിച്ച തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിയിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിലും വോട്ട് ഒഴിവാക്കുന്നതിലും യു.ഡി.എഫ് ഭരണസമിതിയുടെ ഉപദേശത്തിനനുസരിച്ചാണ് ഓഫീസർ പ്രവർത്തിച്ചതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. എരിയ കമ്മറ്റിയംഗം കെ.എ വിശ്വംഭരൻ സമരം ഉദ്ഘാടനം ചെയ്തു. കെ.ബി ഹംസ അദ്ധ്യക്ഷത വഹിച്ചു. വി.എം സതീശൻ, ടി.കെ ദേവദാസ്, ലാൽസിംഗ് ഇയ്യാനി, സി.കെ ശിവരാജൻ സംസാരിച്ചു.