തൃശൂർ: മേയർ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടാൻ സാധ്യതയുള്ള രാജൻ പല്ലൻ ഉൾപ്പടെ ഉള്ള പ്രമുഖരുടെ പേരുകൾ ഇല്ലാതെ കോൺഗ്രസ് ആദ്യ ലിസ്റ്റ് പുറത്തിറക്കിയതിനു പിന്നിൽ സീറ്റ് തർക്കം രൂക്ഷമെന്ന് സൂചന. കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്ന് രാജൻ പല്ലൻ മത്സരിക്കുമെന്നാണ് പറയപ്പെട്ടിരുന്നത്. ഇന്നലെ വൈകി ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പ്രഖ്യാപിച്ച ലിസ്റ്റിൽ കിഴക്കുംപാട്ടുകര ഒഴിച്ചിട്ടിരിക്കുകയാണ്. അത് പോലെ തന്നെ നിലവിലെ കൗൺസിലിലെ ഉപനേതാവ് ജോൺ ഡാനിയലിന്റെ പേരും ഉൾപ്പെട്ടിട്ടില്ല. പ്രഖ്യാപിച്ചവരിൽ പ്രമുഖർ നിലവിലെ കൗൺസിലിൽ ഉണ്ടായിരുന്ന ഫ്രാൻസിസ് ചാലിശേരി, എ. പ്രസാദ്, ലാലി ജെയിംസ് എന്നിവരും മുൻ കൗൺസിലർമാരായ കെ. രാമനാഥൻ, എൻ. എ. ഗോപകുമാർ, സ്മിനി ഷിജോ, വത്സല ബാബുരാജ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും ആദ്യ ലിസ്റ്റ് പ്രഖ്യാപിച്ചു പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോൾ എൽ.ഡി.എഫ് ഇതു വരെയും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ഇന്ന് എൽ.ഡി. എഫ് യോഗം ചേരുന്നുണ്ട്. ഇതിൽ എല്ലാം കക്ഷികളുടെയും സ്ഥാനാർത്ഥികളെ സംബന്ധിച്ചു ചർച്ചകൾ നടത്തി അടുത്ത ദിവസം പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിൽ ആണ്. മറ്റു മുന്നണികളുടെ സ്ഥാനാർത്ഥിപട്ടിക പരിശോധിച്ചു തങ്ങളുടെ ലിസ്റ്റിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിലും ചർച്ചകൾ ഉണ്ടാകും. ബി.ജെ.പി തങ്ങളുടെ ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനാർഥി ആരെന്നത് സംബന്ധിച്ചു ധാരണ ആയതായി അറിയുന്നു. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ജില്ലാ പഞ്ചായത്തിലും ചർച്ചകൾ തുടരുകയാണ്. കോൺഗ്രസ് ആദ്യ ലിസ്റ്റ് ഇന്നലെ പുറത്ത് വിട്ടിരുന്നു. മുൻ വൈസ് പ്രസിഡന്റ് ടി. നിർമല,ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പടെ ഉള്ളവർ മത്സര രംഗത്ത് ഉണ്ട്.
കോൺഗ്രസ് കോർപറേഷൻ ആദ്യ ലിസ്റ്റ്
പുങ്കുന്നം-വത്സല ബാബുരാജ്
പാട്ടുരായ്ക്കൽ-ദിവ്യ ദയാൽ
വിയ്യൂർ-രന്യ ബൈജു
പെരിങ്ങാവ്-എൻ.എ.ഗോപകുമാർ
രാമവർമ്മപുരം-അഡ്വ.സ്മിനി ഷിജോ
കുറ്റുമുക്ക്-അജി വിനയൻ
ഒല്ലൂക്കര-ശ്യാമള മുരളീധരൻ
മുല്ലക്കര-പി.യു.ഹംസ
ചേലക്കോട്ടുകര-മേഴ്‌സി അജി
മിഷൻ ക്വാർട്ടേഴ്‌സ്-ലീല വർഗ്ഗീസ്
വളർക്കാവ്-സുനിൽ രാജ്
പടവരാട് -റെനി ജോയ്
എടക്കുന്നി-ലതിക മുരളീധരൻ
ഒല്ലൂർ-സനോജ് കാട്ടൂക്കാരൻ
ചിയ്യാരം സൗത്ത്-പ്രിൻസി മാത്യു
തേക്കിൻകാട്-പുല്ലാട്ട് സരളാദേവി
കാര്യാട്ടുകര-ലാലി ജെയിംസ്
ചേറ്റുപുഴ-സുനന്ദ ഗോപാലകൃഷ്ണൻ
പുല്ലഴി-കെ.രാമനാഥൻ
ലാലൂർ-ഫ്രാൻസീസ് ചാലിശ്ശേരി
അയ്യന്തോൾ-എ.പ്രസാദ്