മാള: ശബരിമലയിലെ ഭണ്ഡാരങ്ങളുടെ ചുമതല മാളക്കാരന്റെ കൈകളിൽ. മാള മേലഡൂർ സ്വദേശി തുറനെല്ലൂർ മനയിൽ ടി.എൻ പ്രകാശാണ് ഈ വർഷം ഭണ്ഡാരങ്ങളുടെ ചുമതല നിർവഹിക്കുന്നത്. ഭണ്ഡാരങ്ങളിലെ വരവ് തിട്ടപ്പെടുത്തുക പ്രകാശിന്റെ നേതൃത്വത്തിലാകും. തിരുവിതാംകൂർ ദേവസ്വത്തിലെ തൃക്കാരൂർ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ സീനിയർ ക്ലർക്കാണ് പ്രകാശ്. ആദ്യമായാണ് ശബരിമലയിൽ ഇത്തരത്തിലൊരു നിയോഗം ലഭിക്കുന്നത്.
ഇനിയൊരു അവസരം ഉണ്ടാകില്ലെന്നിരിക്കെ സേവനത്തിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് ലഭിച്ച നിയോഗമാണ് ഈ ചുമതല. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി വി.കെ ജയരാജ് പോറ്റിയുടെ അനുഗ്രഹം തേടി ടി.എൻ പ്രകാശ് വാരിക്കാട്ട് മഠത്തിലെത്തി. ശബരിമല മേൽശാന്തി വി.കെ ജയരാജ് പോറ്റി താന്ത്രിക ചുമതലയ്ക്കും ഭരണത്തിന് എ.ഡി.എം അരുൺ കെ. വിജയൻ ഐ.എ.എസും നേതൃത്വം നൽകും. ഇരുവരും മാളക്കാരാണ്.