മാള: പുത്തൻചിറ ശ്രീനാരായണ ധർമ്മം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ. ചന്ദ്രബാലൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി.കെ യുധി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ടി.ആർ ശിവൻ, പി.ഐ രവി, മാനാത്ത് രാജേന്ദ്രൻ, ബെന്നി പണിക്കർ, പി.കെ വിജയൻ എന്നിവർ പങ്കെടുത്തു.