oommen-chandi

തൃശൂർ: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ തീരുമാനം നന്നായെന്നും മാറ്റം നേരത്തെ ആകാമായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വൈകിയാണെങ്കിലും തീരുമാനം നന്നായി.

ഉയർന്ന് വന്നത് വെറും ആരോപണമല്ല. യാഥാർത്ഥ്യം ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിക്കാര്യത്തിലെ നിലപാട് യു.ഡി.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സീറ്റുകളും സ്ഥാനാർത്ഥികളും സംബന്ധിച്ച് കോൺഗ്രസിലോ യു.ഡി.എഫിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.