child

തൃശൂർ: കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടുന്നതിനിടെ ബോധവത്കരണവുമായി ചൈൽഡ് ലൈൻ. ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ കഴിഞ്ഞ ഒക്ടോബർ വരെ ക്രൈം റെക്കാഡ്സ് ബ്യൂറോ നൽകിയ റിപ്പോർട്ട്‌ പ്രകാരം 23 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

18 വയസിന് താഴെയുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ നാലു പേർ ഒഴികെ മരിച്ചവർ 15 വയസിന് താഴെയുള്ളവരാണ്. വീടുകളിലെ മാനസിക സംഘർഷമാണ് കൂടുതൽ ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യ ചെയ്തവരിൽ കൂടുതൽ റൂറൽ മേഖലയിലുള്ളവരാണ്. ഇതിൽ തന്നെ പലവിധത്തിലുള്ള പീഡനങ്ങൾക്ക് ഇരയായിട്ടുള്ളവരുമുണ്ട്.

മറ്റ് കാരണങ്ങൾ

ആകെ മരണം

ബോധവത്കരണത്തിന് ശ്രദ്ധ

ആത്മഹത്യ പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ശ്രദ്ധ എന്ന പേരിൽ ബോധവത്കരണം സംഘടിപ്പിക്കും. വാർഡ് തലത്തിലാണ് ബോധവത്കരണം.

പഠനം നടത്തും

ആത്മഹത്യാ നിരക്ക് കൂടുന്ന സാഹചര്യത്തിൽ പഠന റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ ഭരണം കൂടം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രന്റെ ( ഒ.ആർ.സി) ജില്ലാ റിസോഴ്‌സ് സെന്റർ പൂർണ്ണ സജ്ജമാക്കി ആത്മഹത്യാ പ്രതിരോധ ബോധവത്കരണം നടത്തും. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക.

26 സ്‌കൂളുകളിൽ ഒ. ആർ. സി

26 സ്‌കൂളുകളിലാണ് ഒ.ആർ.സി പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, എക്‌സൈസ്, പട്ടിക വർഗ്ഗ - പട്ടിക ജാതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഏകോപനത്തോടെയാണ് പദ്ധതി പ്രവർത്തനം നടത്തുക. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചിരി പദ്ധതി നടപ്പാക്കും. ഇതിനായി ടോൾ ഫ്രീ നമ്പർ പുറത്തിറക്കി.

ടോൾ ഫ്രീ നമ്പർ 9497900 200