veedu

ഓരോ വീടിന്റെയും വിസ്തീർണം - 750 ചതുരശ്രയടി

നിർമ്മാണ ചിലവ് -ഒന്നരകോടി

തൃശൂർ: മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട് മുന്നിൽ സേവാഭാരതി നൽകിയ വാഗ്ദാനം യഥാർഥ്യമാവുന്നു. 2018 ആഗസ്ത് 18നുണ്ടായ ഉരുൾപൊട്ടലിൽ കൊറ്റമ്പത്തൂരിൽ നാല് പേർ മരിച്ചിരുന്നു. 37 വീടുകൾ മണ്ണിനടിയിൽ ആയപ്പോൾ നിസ്സഹയരായ കുടുംബങ്ങളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയും സ്വന്തമായി വീടു നിർമ്മിച്ചു നൽകുമെന്ന് ഉറപ്പു നൽകുകയായിരുന്നു സേവാഭാരതി. 17 കുടുംബങ്ങളുടെ നിർമ്മാണമാണ് സേവാഭാരതി ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന സ്ഥലത്തു വീട് വെക്കാൻ സാധ്യമല്ലെന്നു പഠനറിപ്പോർട്ട്‌ കൂടി വന്നു. എന്നാൽ ഏറ്റെടുത്ത ചുമതല പൂർത്തിയാക്കാൻ ആദ്യം ചെയ്തത് പുനരധിവാസത്തിന്റെ ഭാഗമായി എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയായിരുന്നു. പതിനേഴ് കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നൽകി. തകർന്ന 37 വീടുകളിൽ മറ്റ് വീട്ടുകാർക്ക് സർക്കാർ വീട് പണിത് നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടന്നില്ല.

താക്കോൽ ദാനം 17 ന്

പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സേവാഭാരതി ചെറുതുരുത്തി ദേശമംഗലം കൊറ്റമ്പത്തൂരിൽ നിർമ്മിച്ച് നൽകുന്ന പതിനേഴ് വീടുകളുടെ താക്കോൽദാനം 17 ന് നടക്കുമെന്ന് സംസ്ഥാന സഹ സേവാ പ്രമുഖ് യു.എൻ ഹരിദാസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ പി.എൻ. ഉണ്ണിരാജൻ, ആർ. എസ്. എസ് വിഭാഗ് സഹ കാര്യവാഹ് എം. കെ. അശോകൻ എന്നിവർ പറഞ്ഞു. ആർ.എസ്.എസ്. സഹ സർകാര്യവാഹ് സി.ആർ മുകുന്ദ് മുഖ്യാതിഥിയായി ഓൺലൈൻ വഴി പങ്കെടുക്കും. പതിനേഴ് വിശിഷ്ട വ്യക്തികൾ വീട്ടുകാർക്ക് താക്കോൽ കൈമാറും.

ഗ്രാമികാസ് പദ്ധതി

രണ്ടാം ഘട്ടമെന്ന നിലയ്ക്ക് കൊറ്റമ്പത്തൂർ ഗ്രാമത്തെയാകെ ഉൾപ്പെടുത്തിയുള്ള ഗ്രാമവികാസ പദ്ധതികളാണ് സേവാഭാരതി ആവിഷ്‌കരിക്കുന്നത്. മുഴുവൻ പേർക്കും വീട് നിർമ്മിക്കാൻ തയ്യാറായിരുന്നു.

യു. എൻ. ഹരിദാസ്