ollur
നടത്തറയിൽ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘത്തിൽ പ്രസിഡന്റ് അനിൽ പൊറ്റെക്കാട്ട് പതാക ഉയർത്തുന്നു

നടത്തറ: 67ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം നടത്തറയിൽ പതാക ഉയർത്തലും സഹകരണ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഘം ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അനിൽ പൊറ്റേക്കാട്ട് പതാക ഉയർത്തി. ഡയറക്ടർമാർക്കും ജീവനക്കാർക്കുള്ള സത്യപ്രതിജ്ഞ സംഘം സെക്രട്ടറി സുജിത ശ്രീധരൻ ചൊല്ലിക്കൊടുത്തു. സംഘം ഡയറക്ടർമാരായ സുരേഷ് തൃപ്പാക്കൽ, ടി.എം. നന്ദകുമാർ, ജോൺസൺ ചിങ്ങത്ത്, ഷാജി ജേക്കബ്, ശാന്തി അനിൽ എന്നിവർ പങ്കെടുത്തു.