വാടാനപ്പിള്ളി : സംസ്ഥാന സർക്കാരും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ. സി.പി.ഐ വാടാനപ്പിള്ളി ലോക്കൽ കമ്മിറ്റി ഇറക്കിൽ കൂർക്ക കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ താങ്ങുവില വർദ്ധിപ്പിച്ചതും ഉത്പാദന വർദ്ധനവിന് ഇടയാക്കുമെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു. അഷറഫ് വലിയകത്ത് അദ്ധ്യക്ഷനായി. വി.ആർ. മനോജ്, എ.പി. സിജു, സി.ബി. സുനിൽകുമാർ, ഷക്കീല ഉസ്മാൻ, ബിന്ദു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വാടാനപ്പിള്ളി ഭഗവതി ക്ഷേത്രത്തിനു സമീപം പള്ളിയാനി രാധ ടീച്ചറുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിലാണ് കൂർക്ക കൃഷി ചെയ്തത്.