vala-nasam

തൃപ്രയാർ: തീരദേശത്ത് കടൽച്ചൊറിയും ശകതമായ കരക്കാറ്റും മൂലം വല നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ശനിയാഴ്ച പുലർച്ചെ കടലിൽ മത്സ്യബന്ധനത്തിന് പോയ മുറി വള്ളങ്ങളിലെ ലക്ഷങ്ങൾ വിലവരുന്ന വലയാണ് നശിച്ചത്. കയ്പമംഗലം, ചാമക്കാല, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ തീരങ്ങളിലാണ് വലിയ കടൽച്ചൊറി മൂലം വല നശിച്ചത്.

കഴിമ്പ്രം, പാലപ്പെട്ടി, ചാമക്കാല, കോതകുളം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് കടൽച്ചൊറിയുടെ രൂക്ഷത കൂടുതൽ അനുഭവപ്പെട്ടത്. കടലിനടിത്തട്ടിൽ കിടക്കുന്ന വലയിൽ കടൽച്ചൊറി വന്ന് മൂടിയതിന്റെ ഭാഗമായി വല പുറത്തെടുക്കാൻ കഴിയാതെ വരികയും അതേത്തുടർന്ന് വല നശിക്കുകയുമാണ് ഉണ്ടായത്. ശക്തമായ കാറ്റും വല നശിക്കുന്നതിന് ആക്കം കൂട്ടി.

വലപ്പാട് 50 ഓളം മുറി വള്ളങ്ങളിലെ വലയാണ് നശിച്ചത്. 40 ലക്ഷത്തോളം രൂപയുടെ വല തീരദേശത്ത് നശിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കടൽ ചൊറി വലയിൽ പെടുന്ന സ്ഥിതിവിശേഷം മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ നാശനഷ്ടം മത്സ്യത്തൊഴിലാളികളുടെ ഓർമയിൽ തന്നെ ആദ്യമായിട്ടാണ്. വലപ്പാട് 25 ഓളം മുറി വള്ളങ്ങളിലെ വലയാണ് നശിച്ചത്. 25 ലക്ഷത്തോളം രൂപയുടെ വല തീരദേശത്ത് നശിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഗീത ഗോപി എം.എൽ.എ സ്ഥലം സന്ദർശിച്ചു.