obc

തൃശൂർ: കൊവിഡ് മഹാമാരിക്കിടെയെത്തിയ ദീപാവലി നാളിൽ ദീപം തെളിച്ചും മധുരം കൈമാറിയും നാടെങ്ങും ആഘോഷിച്ചു. മാടക്കത്തറ പഞ്ചായത്ത് 14-ാം വാർഡ് ലക്ഷം വീട് കോളനിയിൽ ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. കുംഭാര വിഭാഗത്തിൽപെട്ട കുടുംബങ്ങൾ ഏറെയുള്ള കോളനിയിലെ 53 വീടുകളിൽ മധുര പലഹാര കിറ്റ് വിതരണം ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലിയുടെ സന്ദേശത്തിന് സമകാലികതയിൽ പ്രാധാന്യം ഏറെയുണ്ടെന്ന് റിഷി പൽപ്പു ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങൾക്ക് മേൽ ഇന്ത്യയുടെ ആധിപത്യത്തിൽ അസ്വസ്ഥരായവരാണ് ഒളിയാക്രമണത്തിലൂടെ രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തുന്നത്. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ആവർത്തിച്ച് ആഘോഷിച്ച് സമാനതകളില്ലാത്ത ഭരണാധികാരിയായി മാറിയ നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യം മുമ്പെന്നത്തേക്കാളുമേറെ ഭദ്രമാണെന്നും റിഷി പൽപ്പു പറഞ്ഞു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ മുല്ലക്കര, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീഷ് കാളിദാസൻ, ശരത്ത് മാടക്കത്തറ, അഖിൽ കൃഷ്ണ, ജിതിൻ, ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

രാ​ജ്യ​പു​രോ​ഗ​തി​ക്ക് ​ശി​ല​ ​പാ​കി​യ​ത്
നെ​ഹ്റു​ :എം.​പി​ ​വി​ൻ​സെ​ന്റ്

തൃ​ശൂ​ർ​:​ ​രാ​ജ്യം​ ​കൈ​വ​രി​ച്ച​ ​പു​രോ​ഗ​തി​ക്ക് ​ശി​ല​ ​പാ​കി​യ​ത് ​പ്ര​ഥ​മ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​യി​രു​ന്ന​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വാ​യി​രു​ന്നു​വെ​ന്നും​ ​ആ​ ​ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ ​മു​ന്നോ​ട്ടു​ ​ന​യി​ച്ചാ​ൽ​ ​പു​രോ​ഗ​തി​ ​കൈ​വ​രു​മെ​ന്നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സെ​ന്റ് ​പ​റ​ഞ്ഞു.

പ്ര​ഥ​മ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​വി​ൻ്റെ​ ​ജ​ന്മ​ദി​നാ​ഘോ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ടി.​വി​ ​ച​ന്ദ്ര​മോ​ഹ​ൻ,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ഡോ.​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​കെ.​വി​ ​ദാ​സ​ൻ,​ ​പി.​ ​കെ​ ​ജോ​ൺ,​ ​പി.​ ​ശി​വ​ശ​ങ്ക​ര​ൻ,​ ​സു​ബി​ ​ബാ​ബു,​ ​പി.​എ​ ​ബാ​ല​ൻ​ ​മാ​സ്റ്റ​ർ,​ ​മി​ഥു​ൻ​ ​മോ​ഹ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ബ്ലോ​ക്ക് ​മ​ണ്ഡ​ലം​ ​ബൂ​ത്ത് ​ത​ല​ങ്ങ​ളി​ൽ​ ​അ​നു​സ്മ​ര​ണ​ ​യോ​ഗ​ങ്ങ​ളും​ ​പു​ഷ്പാ​ർ​ച്ച​ന​യും​ ​ന​ട​ത്തി.