ചെങ്ങാലൂർ: വളഞ്ഞുപാടത്തെ ക്രഷർ വിപുലീകരണം ജനജീവിതത്തിൽ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് മാട്ടുമല സംരക്ഷണസമിതി പുറത്തിറക്കുന്ന മാട്ടുമല വാർത്തകൾ സി.പി. ഗംഗാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു. ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.രേഖ ആദ്യ കോപ്പി ഏറ്റുവാങ്ങി. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ. അനീഷ്‌കുമാർ, പി.എൻ. ഷിനോഷ, മാട്ടുമല സംരക്ഷണ സമിതി പ്രസിഡന്റ് കെ.ജി. ലിബിൻ, കെ.കെ. അജിതൻ, ബൈജു ഗംഗാധരൻ എന്നിവർ പങ്കെടുത്തു..